പഴയങ്ങാടി റോഡ് കവല താവളമാക്കി ചരക്കുലോറികൾ

ദേശീയപാതയ്ക്കരികിലെ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവല ചരക്കുലോറികളുടെ പാർക്കിങ്‌ താവളമായിമാറി.പാപ്പിനിശ്ശേരി റെയിൽവെ മേൽപ്പാലം വന്നതോടെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള കവലയായ ഇവിടെ ചരക്കുലോറികൾ റോഡിന്റെ ഇരുഭാഗത്തും നിർത്തിയിടുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്‌. ചരക്കുലോറികൾ കൈയടക്കിയ റോഡിനിരുവശവും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ്.എന്നാൽ അതൊന്നും ഗൗനിക്കാതെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മുന്നിൽവരെ പാർക്കിങ്ങ് സ്ഥലമാക്കി മാറ്റിയാണ് നിയമലംഘനം നടക്കുന്നത്.ഇതുമൂലം ബസ്സുകൾക്ക് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റാനും ഇറക്കാനും സാധിക്കാത്ത അവസ്ഥയുമുണ്ട്. ഇതുകാരണം ബസ്സുകൾ തോന്നിയതുപോലെ നിർത്തുന്ന സ്ഥിതിയാണുള്ളത്.വളപട്ടണം പോലീസും മോട്ടോർ വാഹനവകുപ്പും ഇവിടങ്ങളിൽ പതിവായി വാഹനപരിശോധന നടത്തുന്നുണ്ടെങ്കിലും ഇത്തരം തെറ്റായ നടപടികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: