ചരിത്രം, അഭിമാനം: ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌രംഗ്പുരിയില്‍നിന്നുള്ള സന്താള്‍ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് ഇവര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചിലപാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. എം.പിമാരും എം.എല്‍.എമാരും അടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

വോട്ടെണ്ണലിന്റെ രണ്ടുഘട്ടത്തിലും ദ്രൗപദി തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. എം.പിമാര്‍ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങള്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: