ഗാർഹീക പീഡനം പരാതിയിൽ കേസ്

ആലക്കോട്: ഗാർഹീക പീഡനം യുവതിയുടെ പരാതിയിൽ കേസ് .ആലക്കോട് പെരുനിലം സ്വദേശിനിയായ 42കാരിയുടെ പരാതിയിലാണ് ഭർത്താവ് ഒടുവള്ളി സ്വദേശി ജോഷിയുടെ പേരിൽ ഗാർ ഹീക പീഡന നിരോധന നിയമപ്രകാരം ആലക്കോട് പോലീസ് കേസെടുത്തത്.2000 മെയ് മാസം 18നാണ് ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം ഒരു മാസം കഴിഞ്ഞതോടെ യുവതിയെകുറ്റപ്പെടുത്താനും കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ രണ്ടാം തീയതി ഭർത്താവ് യുവതിയെമർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.