ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂർ :മാരക ലഹരി മരുന്നായമെത്താം ഫിറ്റാമിനുമായി യുവാവിനെ പിടികൂടി. കായലോട് സ്വദേശിനിവിൻ രവിയെയാണ് റെയിൽവെ സ്റ്റേഷനിൽ വെച്ച് എക്സൈസും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടിയത്.പ്രതി യിൽ നിന്ന് 650 മില്ലിഗ്രാം മാരക ലഹരിമരുന്നായമെത്താം ഫിറ്റാമിൻ പിടിച്ചെടുത്തു.
കണ്ണൂർ എക്സൈസ് ഇൻസ്പെക്റും ആർ പി.എഫ് കണ്ണൂരും എക്സൈസ് ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ സി വി.ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരി മരുന്നുമായി യുവാവിനെ പിടികൂടിയത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ സന്തോഷ്. എം. കെ ,സിവിൽ എക്സൈസ് ഓഫീസർ രജിത് ഡ്രൈവർ അജിത് എന്നിവരും ഉണ്ടായിരുന്നു