വാനര വസൂരി
കേന്ദ്രസംഘം പയ്യന്നൂർ നഗരസഭ സന്ദർശിച്ചു.

പയ്യന്നൂർ :വാനര വസൂരി രോഗം സ്ഥിരീകരിച്ച പ്രദേശം കേന്ദ്ര സംഘം സന്ദർശനം നടത്തി. നഗരസഭയുടെ പ്രതിരോധ നടപടികളിലും മുൻകരുതലുകളിലും സംഘം സംതൃപ്തി അറിയിച്ചു.
രോഗബാധിതനായ വ്യക്തി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയും , വീടും സംഘം സന്ദർശിച്ചു.വീട്ടിൽ നിരീക്ഷണത്തിലുള്ള കുടുംബാംഗങ്ങളുമായും സംഘം സംസാരിച്ചു.
എൻ.എസ്.ജി.സി ജോയ്ന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണി, എം.ഒ.എച്ച് ഡബ്ല്യു അഡ്വൈസർ ഡോ.പി.രവീന്ദ്രൻ , പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. രുചി ജയിൻ എന്നിവരുൾപ്പെടുന്ന സംഘത്തെ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, നഗരസഭ മുൻ വൈസ് ചെയർമാൻ കെ.പി.ജ്യോതി, നഗരസഭ കൗൺസിലർ ദാക്ഷായണി, ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ: ഷാജ്, ഡോ. പ്രീത,പഴയങ്ങാടി താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ്, ആരോഗ്യ പ്രവർത്തകരായ ആർ.സന്തോഷ്, ആതിര ,ബീന, രാധ, കെ.വി.സുധാകരൻ, സത്യൻ എന്നിവരും പങ്കെടുത്തു.