കൊവിഡ് വ്യാപനം; സി, ഡി കാറ്റഗറിയില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു

0

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ അടിയന്തിര അധിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു കൊണ്ട് ഉത്തരവായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെതാണ് ഉത്തരവ്.

കൊവിഡ് അതി തീവ്രവ്യാപനമുള്ളതും(കാറ്റഗറി ഡി), അതിവ്യാപനമുള്ളതുമായ (കാറ്റഗറി സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമാണ് ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. സബ്ബ് കലക്ടര്‍ ഉള്‍പ്പെടെ 24 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടിപിആര്‍ നിയന്ത്രിക്കുന്നതിനായി ചാര്‍ജ് ഓഫീസര്‍മാര്‍ സ്ഥാപന സെക്രട്ടറിമാര്‍, സ്റ്റേഷന്‍ ഓഫീസര്‍ എന്നിവരുമായി അവലോകന യോഗം ചേര്‍ന്ന് ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണം. വാര്‍ഡുതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം വിലയിരുത്തണം. അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം, പോസിറ്റീവ് കേസുകളുടെ എണ്ണം എന്നിവയുടെ കണക്കുകള്‍ പരിശോധിക്കേണ്ടതുമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading