കാക്കയങ്ങാട് സ്വദേശിയായ ഹാൻസ് മൊത്ത കച്ചവടക്കാരൻ പേരാവൂർ എക്സൈസ് പിടിയിൽ

പേരാവൂർ: പാലപ്പുഴ, പെരുമ്പുന്ന, അണുങ്ങോട് ഭാഗങ്ങളിലെ ചില കച്ചവടക്കാർക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ എത്തിച്ചു നൽകുന്ന മേഖലയിലെ പ്രധാന കണ്ണിയായ കാക്കയങ്ങാട് കായപ്പനച്ചിയിലെ പുഷ്പരാജൻ എന്നയാളെ ആണ് ചൊവ്വാഴ്ച രാത്രി പെരുമ്പുന്ന ഭാഗത്തുവെച്ച് നടത്തിയ റെയിഡിൽ വിൽപ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന 630 പൗച്ച് (6.300kg) നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി (ഹാൻസ്) പിടികൂടിയത്. പേരാവൂർ എക്സൈസിലും മുഴക്കുന്ന് പോലീസിലും മുൻപും പിടിക്കപ്പെട്ടിട്ടുള്ള ഇയാളുടെ പേരിൽ കോട്പ ആക്ട് പ്രകാരം കേസ് എടുത്തു.
റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ എം പി.സജീവൻ സിവിൽ എക്സൈസ് ഓഫീസർമാരായ സി എം ജയിംസ്, കെ.എ മജീദ്, കെ.എ ഉണ്ണികൃഷ്ണൻ എൻ.സി വിഷ്ണു എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: