കുട്ടികളിൽ ലഹരി സാധ്യത കൂടുതൽ കാണുന്നത് എന്ത് കൊണ്ട് ? കണ്ണൂർ വാർത്തകൾ ഓൺലൈനിനു വേണ്ടി ഷംസീർ ചാത്തോത്ത് എഴുതുന്നു

നമ്മുടെ മക്കൾ മാനസിക പരമായും ആരോഗ്യ പരമായും സ്വഭാവ സംബന്ധമായ നല്ല ചുറ്റുപാടിൽ

വളരണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്

എന്നാൽ നമ്മുടെ കുട്ടികൾ സത്യത്തിൽ നല്ല ചുറ്റുപാടിലാണോ വളരുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്?…..കുട്ടികൾക്ക് താളപിഴവുകൾ സംഭവിക്കുന്നത് എവിടെയാണ്

കുട്ടികളിൽ ലഹരി സാധ്യത കൂടുതൽ കാണുന്നത് എന്ത് കൊണ്ട് ?

സത്യത്തിൽ ലഹരി എന്താണ് ??

ലഹരി എന്ന വാക്കിന്റെ നിർവചനം നമ്മുടെ ശരീരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ച് ശരീരത്തിൽ ചില രാസപരിണാമങ്ങൾ ഉണ്ടാക്കി തലച്ചോറിൽ ചില വ്യതിയാനങ്ങൾ സൃഷ്ട്ടിച്ച് അത് വഴി ആ വസ്തുവിനോട് അടിമത്വം ഉണ്ടാക്കാൻ പ്രാപ്തമായ ഏതൊരു രാസവസ്തുവിനെയും ലഹരി എന്ന് പറയാം

കേരളത്തിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുണ്ടോ ഉണ്ടെങ്കിൽ എത്രത്തോളം ഇന്നത്തെ തലമുറ ലഹരിക്ക് അടിമകളാണ് ?

ഉത്തരേന്ത്യൻ സംസ്ഥാനമായ പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗം കേരളമാണ്,അറബി കടലിന്റെ റാണിയായ കൊച്ചിയാവട്ടെ ലഹരി വേട്ടയുടെ വലിയ താവളമായും മാറി

കേരളത്തിൽ ലഹരിമരുന്നുകൾ എത്തുന്നത് പ്രധാനമായും അതിർത്തി ജില്ലകൾ വഴിയാണ് …ഇത് ആവശ്യക്കാരിൽ എത്തിക്കാൻ നിരവധി എജെന്റുകളുമുണ്ട്

ലഹരിമാഫിയ കേരളത്തിൽ പിടിമുറുക്കീട്ട് അധികം നാളായിട്ടില്ല എന്നാൽ അതിന്ടെ വ്യാപ്തി ഓരോദിവസവും വർദ്ധിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്…..അതിർത്തി ഗ്രാമങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും എണ്ണം കൂടി വരികയാണെന്ന വാർത്തകൾ നമ്മളെ ഞെട്ടിക്കുന്നതാണ്

വലിയ അദ്ധ്വാനം ഇല്ലാത്ത ജോലി ആയതിനാലാണത്രെ ഇതിന്റെ വിതരണക്കാരിൽ വർദ്ധനവുണ്ടാകുന്നത്

സ്കൂൾ കുട്ടികളെ കേന്ത്രീകരിച്ച് ലഹരി വിൽപ്പന വൻതോതിൽ വർദ്ധനവുണ്ടാക്കുന്നുണ്ടെന്നും നമ്മൾ സോഷ്യൽ മീഡിയ വഴിയും മറ്റും നമ്മളിൽ അറിയാവുന്ന കാര്യങ്ങളാണ്

നമ്മുടെ മക്കളിൽ പലരും ഉപേക്ഷിക്കാനാകാത്ത ലഹരി ഉപയോഗത്തിന്റെ അടിമകളായിരിക്കുന്നു ..കൗതുകത്തിൽ തുടങ്ങി അടിമകളാകുന്ന ലഹരി ഉപയോഗം

പരമ്പരാഗത ലഹരി വസ്തുവായ കഞ്ചാവിൽ നിന്നും മാറി നൂതന ഉൽപ്പന്നങ്ങൾ സജീവമായിരിക്കുന്നു നമ്മുടെ ഈ കാലം

കുട്ടികളിൽ നിന്നും ഇതിനെ എങ്ങനെ അടർത്തി മാറ്റാം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു…കുട്ടികൾ വളരേണ്ടത് മാതാപിതാക്കളിൽ നിന്നാണ് അവർക്ക് പാഠമാകേണ്ടതും മാതാപിതാക്കളാണ്

രക്ഷിതാക്കൾ എന്താണോ പ്രവർത്തിക്കുന്നത് അത് മക്കൾ പാഠമാക്കും അത് നന്മയായാലും തിന്മയായാലും …രക്ഷിതാക്കൾ നന്മ ചെയ്യട്ടെ മക്കൾ നന്മ കണ്ട് വളരട്ടെ

സിഗരറ്റ് വലിക്കുന്ന പിതാവിൽ നിന്നും അല്ലെങ്കിൽ മദ്യപാനം തുടർന്ന് വരുന്ന ഒരു അച്ഛനിൽ നിന്നുമാണ് ആദ്യം ലഹരി ഉപയോഗം ശരിയോ തെറ്റോ എന്നറിയാതെ മക്കൾ പഠിച്ചുവരുന്നത്…നന്മകളും തിന്മകളും കുട്ടികളിൽ ഉപദേശങ്ങൾ പകർന്ന് കൊടുകുന്നോടപ്പം അത് പ്രവർത്തിയിൽ കാണിച്ച് കൊടുക്കാനും രക്ഷിതാക്കൾക്ക് കഴിയണം
ചിലകൂട്ടുകെട്ടുകൾ നമ്മുടെ മക്കൾക്ക് നാശമായേക്കാം നല്ലതും ചീത്തയും കുട്ടികളിൽ നിന്നും വേർതിരിച്ചെടുക്കാൻ ആദ്യം മാതാപിതാക്കൾ പ്രാപ്തരാകണം

ഇന്നത്തെ തലമുറ ലഹരി ഉപയോഗിക്കുന്നത് പല തരത്തിലാണ്….ലഹരി പല വിധത്തിലുണ്ട്

മദ്യം,സിഗരറ്റ്,കഞ്ചാവ്,ബ്രൗൺഷുഗർ,ഇതൊക്കെ നമ്മൾ കണ്ട് വരുന്ന ലഹരി വസ്തുക്കളാണ് ഇതിന് പുറമെ പുതുതലമുറയിൽ കണ്ട് വരുന്ന ലഹരി ഉപയോഗം പെട്രോൾ,ഡീസൽ,പശ വൈറ്റ്നർ,എന്നിങ്ങനെയുള്ളവയുട ഗന്ധം ആസ്വദിക്കുക… ഇങ്ങനെ വ്യത്യസ്ത രീതികളിൽ സുഖം കണ്ടെത്തുന്നവരുമുണ്ട്

സന്തോഷം പങ്ക് വെക്കാൻ ആദ്യം കുറച്ച് വൈൻ കഴിച്ച് പിന്നീട് ബീയർലേക്ക് മാറി വീര്യം കൂടിയ മദ്യം പോലും മതിയാകാതെ വരുന്ന യുവതലമുറയായി മാറി ഞങ്ങളുടെത്

സത്യത്തിൽ പത്ത് വയസ്സിന് തയെയുള്ളവരെയാണല്ലോ നമ്മൾ കുട്ടികളെന്ന് വിളിക്കുന്നത് എന്നാൽ ആ കുട്ടികൾക്ക് പോലും ഉപയോഗിക്കാൻ പാകത്തിൽ ഇന്ന് പല രീതിയിലുള്ള ലഹരി മാർക്കറ്റിൽ ലഭ്യമാണത്രെ

മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതിൽ പ്രധാനപെട്ടവയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്

സ്വഭാവ സംബന്ധമായ അടിമത്വം എന്നൊരു സംഗതി ശാസ്ത്ര ലോകം പുതുതായി തിരിച്ചറിഞ്ഞിറിഞ്ഞിരിക്കുന്നു…,സ്വഭാവസംബന്ധമായ അടിമത്വം എന്ന് പറഞ്ഞാൽ നമ്മൾ ഒരു പ്രവൃത്തി ചെയ്യുമ്പോൾ ആ പ്രവൃത്തി നമുക്ക് സന്തോഷം പകരുകയും അതെ സന്തോഷം കിട്ടാൻ ആവർത്തിച്ച് ആവർത്തിച്ച് ചെയ്യുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്

ഉദാഹരണത്തിന് സ്മാർട്ട് ഫോണിന്റെ ഉപയോഗമാകാം ഇന്റർനെറ്റ് ഗെയിംന്റെ ഉപയോഗമാകാം അശ്ലീലം കാണുന്നതിന്റെയാകാം ഇതൊക്കെ സ്വഭാവ സംബന്ധമായ അടിമത്വത്തിന്റെ പലവകഭേദങ്ങളാണ്

പുതിയ കാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത് കുട്ടിക്കാലത്ത് ഈ സ്വഭാവ സംബന്ധമായ അടിമത്വത്തിലേക്ക് അതായത് ഈ ഡിജിറ്റൽ അടിമത്വത്തിലേക്ക് പോകുന്ന കുട്ടികളാണ് പില്കാലത്ത് കൗമാരത്തിൽ എത്തുമ്പോൾ ലഹരി ഉപയോഗത്തിലേക്ക് പോകുന്നത്…ഇത് രണ്ടും തമ്മിൽ ഒരു തുടർച്ചയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു

പലപ്പോഴും മാതാപിതാക്കൾ അഭിമാനത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് എന്റെ ഒന്നര വയസ്സുള്ള എന്റെ കുട്ടി സ്മാർട്ട് ഫോൺ ഉപയോഗിക്കാറുണ്ടെന്ന്

അമേരിക്കൻ അക്കാഡമി പീഡിയാട്രിക്സ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ ഒരു തരത്തിലുള്ള ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല എന്ന്….രണ്ടിനും എട്ടിനും ഇടയിലുള്ളവരെ എടുത്താൽ ദിവസം പരമാവധി അര മണിക്കൂറാണ് അവർക്ക് ആരോഗ്യകരമായ ദൃശ്യമാധ്യമ ഉപയോഗം …..എട്ടിനും പതിനെട്ടിനും ഇടയിലുള്ളവർക്ക് ശരാശരി ഒരു മണിക്കൂറാണ് പരമാവധി ആരോഗ്യകരമായ ദൃശ്യമാധ്യമ ഉപയോഗം കാരണം ഈ ഒരു അടിമത്വമാണ് ഭാവിയിൽ പലപ്പോഴും ലഹരി അടിമത്വത്തിന്റെ നാന്ദിയായിട്ട് വരുന്ന ഒരു കാര്യം മറക്കരുത്

നമ്മുടെ സ്കൂളുകൾ തുറന്ന് ദിവസങ്ങളെയായുള്ളു നമ്മുടെ മക്കൾ നന്മയോടെ വളരണമെങ്കിൽ നമ്മൾ ബോധവാന്മാരാകണം

നഷ്ട്ടപെട്ടതിനെ കുറിച്ച് ചിന്തിച്ച് വേവലാതി പെടാതെ ഇനി നഷ്ട്ടപെട്ട് പോകാനിരിരിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് ഉണരൂ

സാക്ഷര കേരളമേ ഉണരൂ ഇന്നത്തെ കുട്ടികൾ നാളത്തെ ഭാവിവാഗ്ധാനങ്ങളാണെന്ന്
ഓർക്കുക

ശംസീർ_ചാത്തോത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: