മുസ്ലിംലീഗ് മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി

മുഴപ്പിലങ്ങാട്: കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് പ്രദേശത്ത് കാലവർഷക്കെടുതിയിൽവീടുകൾ

നഷ്ടപ്പെട്ടവർക്ക് പുന:രധിവാസത്തിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുക.മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കുക.അർഹതപ്പെട്ടവർക്ക് ആവശ്യമായ നഷ്ടപരിഹാരം ഉടൻ നൽകുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി മുഴപ്പിലങ്ങാട് കൂടക്കടവ് സംഘടിപ്പിച്ച ധർണ്ണ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ: പി.വി.സൈനുദ്ധീൻ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി: പി.ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.അബ്ദുൾ റഷീദ് ഹാജി,ഷക്കീർ മൗവ്വഞ്ചേരി, എൻ.കെറഫീഖ് മാസ്റ്റർ,ഫായിസ് തങ്ങൾ, പി.അബ്ദുൾ മജീദ്, എ.കെ.ഇബ്രാഹിം,അബൂട്ടി പാച്ചാക്കര,എ.പി.മൂസ്സ, മുസ്തഫ,ഇ.കെ.ഹനീഫ എന്നിവർ പ്രസംഗിച്ചു.ടി.സി.സലീം സ്വാഗതവും,യു.അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: