കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂർ സ്വദേശിയടക്കം മൂന്ന് പേരിൽ നിന്ന് പിടിച്ചെടുത്തത് 23 ലക്ഷം രൂപയുടെ സ്വര്‍ണം
കോഴിക്കോട്ട് വിമാനമിറങ്ങിയ മൂന്നു യാത്രക്കാരില്‍നിന്നായി 23.69 ലക്ഷം രൂപയുടെ 774.7 ഗ്രാം സ്വര്‍ണം
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ കണ്ണൂർ തൂവക്കുന്ന് ചെറുപറമ്പ് സ്വദേശി മൂസയിൽ നിന്ന് ഇരുപത്തി ഏഴു കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിൽ 4.66 ലക്ഷം വിലവരുന്ന 152.7 ഗ്രാം സ്വർണവും അതെ വിമാനത്തിൽ വന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് ആദിൽ കൊണ്ടുവന്ന ബെൽറ്റിന്റെ ബക്കിൾ 4.55 ലക്ഷം വിലവരുന്ന 149 ഗ്രാം സ്വർണവും ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിസാറിന്റെ ബാഗേജില്‍നിന്ന് 14.47 ലക്ഷം രൂപയുടെ 473 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഷീറ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഭക്ഷണപാത്രത്തിനടിയില് ഒളിപ്പിച്ച നിലയിലും ആയിരുന്നു