കോടികണക്കിന് രൂപ വെള്ളത്തിൽ: മെക്കാഡം ടാർ ചെയ്ത കൊട്ടയോടി – ചെറുവാഞ്ചേരി റോഡ്

പാനൂർ: കോടികണക്കിന് രൂപ ചെലവഴിച്ച് മെക്കാഡം ടാർ ചെയ്ത കൊട്ടയോടി – ചെറുവാഞ്ചേരി റോഡാണ് ചിത്രത്തിൽ കാണുന്നത്. ആയിരകണക്കിന്

വിദ്യാർത്ഥികൾ പഠിക്കുന്ന ചെറുവാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ റോഡിലാണ് തകർന്ന് തരിപ്പണമായി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. കുളം പോലെയാണ് ഈ റോഡിന്റെ ഇപ്പോഴത്തെയവസ്ഥ. നടന്നു പോകാൻ പോലും സാധ്യമാവാത്ത രീതിയിൽ തകർന്നിരിക്കുകയാണ് ഈ റോഡ്. ഇതിലൂടെ കടന്നു പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പ്പെടുന്നത് ഇവിടെ നിത്യ കാഴ്ചയാണ്. എപ്പോഴാണ് ഇതെല്ലാം ഒന്ന് ശരിയാവുകയെന്നതാണ് നാട്ടുകാരുടെ ചോദ്യം. മിനിമം ഒന്ന് നടന്നു പോകാനെങ്കിലും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: