ജലപാതക്കെതിരെ യു.ഡി.എഫ് മാർച്ച്

പാനൂർ :ജനങ്ങളെ ദ്രോഹിക്കുന്ന കൃത്രിമ ജലപാത സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്.കൂത്തുപറമ്പ്

നിയോജക മണ്ഡലം കമ്മിറ്റിയുടെ മാർച്ച് കൂത്തുപറമ്പ് എം.എൽ.എ. കൂടിയായ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്കാണ് മാർച്ച്.
മന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. വിഷയത്തിൽ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഒരു ചർച്ചക്ക് പോലും മന്ത്രി തയാറാകാത്തത് ധിക്കാരപരമാണ്.ഭരണക്കാർക്ക് അഴിമതി നടത്താനുള്ള വ്യക്തമായ പുറപ്പാടാണിത്.പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾ തകർത്ത് കൊണ്ട് പോകുന്ന ഈ പദ്ധതിക്കെതിരെ യു.ഡി.എഫ്. പോരാടുമെന്നും നേതാക്കൾ പറയുന്നു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ ജനറൽ സെക്രട്ടരി കെ.സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു
2 മണിക്ക് കടവത്തൂർ എലിത്തോട് പാലത്തിന് സമീപത്ത് നിന്നും മാർച്ച് ആരംഭിച്ചു
മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: