ഭക്ഷണ വസ്തുക്കളിൽ മായം: എസ്ഡിപിഐ പരാതി നൽകി

പാപ്പിനിശ്ശേരി: ഭക്ഷണ വസ്തുക്കളിൽ മായം കലർത്തിയുള്ള വിൽപ്പനക്കെതിരെ ശക്തമായ നിയമ നടപടികൾ

സീകരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌ഡിപിഐ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹംസക്കുട്ടിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലും ഹെൽത്ത്‌ ഡിപ്പാർട്ട്‌മെന്റിലും പരാതി കൊടുത്തു. നാട്ടിലുള്ള പച്ചക്കറി മാർക്കറ്റുകൾ, ഭക്ഷണശാലകൾ , മൽസ്യ – മാംസ വിപണന കേന്ദ്രങ്ങൾ, ഐസ്‌ – ഐസ്‌ക്രീം നിർമ്മാണ ഫാക്ടറികൾ തുടങ്ങിയവയിൽ പരിശോധന നടത്തി നിയമലംഘകരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ കമ്മിറ്റിയംഗം അബ്ദുൽ ശുക്കൂർ , റഫീഖ്‌ പാറക്കൽ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: