ഡി.വൈ.എഫ്.ഐ തലശേരി ബ്ലോക്ക് സമ്മേളനം ഇന്ന് മുതൽ

തലശേരി: ഡിവൈ എഫ്‌ ഐ തലശേരി ബ്ലോക്ക് സമ്മേളനം 21 മുതല്‍ 23വരെ ന്യൂമാഹി കിടാരന്‍കുന്നില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍

അറിയിച്ചു. പ്രതിനിധി സമ്മേളനം 22ന്കണ്ണിപ്പൊയില്‍ ബാബു നഗറില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എ എ റഹീം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 175 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളന സമാപനംകുറിച്ചുള്ള പ്രകടനം 23ന് വൈകിട്ട് 5ന് മാഹിപ്പാലം, പുന്നോല്‍ ബാങ്ക് പരിസരം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കും. കിടാരന്‍കുന്നിലെ യു കെ സലീം നഗറില്‍ പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ വി പി പി മുസ്തഫ, പി പുരുഷോത്തമന്‍, വി കെ സനോജ്, എം ഷാജര്‍ എന്നിവര്‍ സംസാരിക്കും. രാത്രി 8ന് നാടന്‍പാട്ട്.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക 21ന് വൈകിട്ട് മൂന്നിന് കൂത്തുപറമ്പ് രക്തസാക്ഷി മധുവിന്റെ കല്ലില്‍താഴെയിലെ സ്മൃതിമണ്ഡപത്തില്‍ നിന്ന് എന്‍ രമേശന്റെ നേതൃത്വത്തില്‍ കൊണ്ടുവരും. സി കെ രമേശന്‍ പതാക ജാഥ ഉദ്ഘാടനം ചെയ്യും. കൊടിമരം കൂത്തുപറമ്പ് രക്തസാക്ഷി ബാബുവിന്റെ കുണ്ടുചിറയിലെ സ്മൃതിമണ്ഡപത്തിനിന്ന് കെ സുഗീഷിന്റെ നേതൃത്വത്തില്‍ കൊണ്ടുവരും. ടി പി ശ്രീധരന്‍ കൊടിമരജാഥ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ അനില്‍കുമാര്‍ പതാക ഉയര്‍ത്തും.
സമ്മേളനത്തോടനുബന്ധിച്ച് ന്യൂമാഹിമേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ അനുബന്ധപരിപാടികള്‍ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പതിനാറ് യൂനിറ്റിലും സംഘാടകസമിതികള്‍ രൂപീകരിച്ചിരുന്നു. എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ യു കെ സലീമിന്റെ സ്മരണകളിമ്പുന്ന മണ്ണില്‍ ചേരുന്ന സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവനാളുകളുടെയും സഹകരണം സംഘാടകസമിതി അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ അനില്‍കുമാര്‍, വി പി വിജേഷ്, പി പി സനില്‍, എന്‍ പി ജസീല്‍, പി പി രഞ്ജിത്ത്, വി എം സുബിന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: