പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

മയ്യിൽ:ഇന്ത്യാ രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും ഒരു സംഭാവനയും ചെയ്യാത്ത BJP യും നരേന്ദ്ര മോദിയും ED പോലുള്ള കേന്ദ്ര സേനകളെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയേയും മറ്റും കോൺഗ്രസ് നേതാക്കളെയും കള്ള കേസിൽ കുടുക്കിയും അന്വേഷണം നടത്തിയും  ഭീഷണിപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നടപടിയെ ജനങ്ങളെ അണിനിരത്തിചെറുത്തു തോല്പിക്കുമെന്ന് DCC സെക്രട്ടറി ടി.ജയകൃഷ്ണൻ. 

നെഹ്റു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന നരേ ന്ദ്ര മോഡി സർക്കാറിന്റെ നയത്തിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിയെ വിളിച്ചു വരുത്തി അപമാനിക്കുന്ന എൻഫോഴ്സ്മെന്റ് നടപടിയിലും പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മയ്യിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയകൃഷ്ണൻ. 

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. KSSPA ജില്ലാ സെക്രട്ടറി K.C. രാജൻ, യൂസഫ് പാലക്കൽ കെ.സി. രമണി ടീച്ചർ, .കെ.പി. ചന്ദ്രൻ , ഇ.കെ. മധു . ശ്രീജേഷ് .കെ, C.H. മൊയ്തീൻ കുട്ടി, പി. ശിവരാമൻ , മജീദ് കരക്കണ്ടം,എ.കെ ബാലകൃഷ്ണൻ , സന്തോഷ്.പി. വി ,  ,ആർ ദിവാകരൻ, കെ.വിനോദ്, എ. രമേശൻ ,കെ.സുനിൽ ,ഷീജ കേളമ്പേത്ത് , ഷെമീന അജീഷ്, കെ.ബാലകൃഷ്ണൻ മാസ്റ്റർ, അരവിന്ദൻ പെരുമാച്ചേരി, നിസ്സാം മയ്യിൽ , മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ്, കെ.അജയകുമാർ , ജിനീഷ് ചാപ്പാടി,യു. മുസ്സമ്മൽ , മനാഫ് കൊട്ടപ്പൊയിൽ, നാസർ കോറ ളായി. പ്രേമൻ പെരുവങ്ങൂർ, കെ.പി.സക്കറിയ, പ്രേമരാജൻ പുത്തലത്ത് , മൊയ്തു , മൂസ്സാൻ പഴശ്ശി, കോറളായി , റഫീഖ് പെരുവങ്ങൂർ എന്നിവർ നേതൃത്ത്വം നൽകി

കോൺഗ്രസ്സ് കൊളച്ചേരി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


കൊളച്ചേരി :- 
നാഷണൽ ഹെറാൾഡിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീമതി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കൊളച്ചേരി ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊളച്ചേരി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

   ധർണ്ണ സമരം DCC ജനറൽ സിക്രട്ടറി അഡ്വ: കെ.സി.ഗണേശൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.യം ശിവദാസൻ ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ കൊളച്ചേരി ബ്ലോക്ക് സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷം വഹിച്ചു. ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ സ്വാഗതവും സിക്രട്ടറി എം.സി.അഖിലേഷ് നന്ദിയും പറഞ്ഞു.നേതാക്കളുൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: