ഓട്ടോറിക്ഷ ഡ്രൈവർമാർ പണിമുടക്കി

തലശ്ശേരി : നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകൾക്കും ടി.എം.സി. നമ്പർ നൽകണമെന്നും , നഗര പ്രദേശത്തെ അനധികൃത പാർക്കിംഗ് തടയാൻ പോലീസ് നടപടികൾ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് സംയുക്ത ഓട്ടോറി ഡ്രൈവർമാർ പണിമുടക്കി സമരം നടത്തി . പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടത്തിയ ധർണ്ണാ സമരം സി.ഐ.ടി.യു.ജില്ലാ സിക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.വി.ജലീൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ പി.ജനാർദ്ദനൻ , പി.വി.ശശിധരൻ , വി.പി.ദേവൻ , എൻ.കെ.രാജീവ് തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: