കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂർ : കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു . 48 വിദ്യാർത്ഥികളാണ് വിനോദയാത്ര പോയത് . അതിൽ 40 ഓളം വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയേറ്റ് മൂകാംബിക ബൈന്ദൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .

17 നാണ് വിദ്യാർത്ഥികൾ ഗോവയിലേക്ക് വിനോദയാത്ര പോയത് . കഴിഞ്ഞദിവസം രാത്രി കഴിച്ച ചപ്പാത്തിയും ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അനുമാനം . എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: