എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി

തളിപ്പറമ്പ:തളിപ്പറമ്പ ഡി.വൈ.എസ്.പി.ഓഫീസിലെ ഗ്രെഡ് എസ്.ഐ. തൃച്ചംബരം ഇലത്താളം
വയലിലെ കെ.വി.സജീവ (51)നെയാണ് ഡി.വൈ.എസ്.പി.ഓഫീസിന് സമീപത്തെ പോലീസ് ക്വാർട്ടെർസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇദ്ദേഹത്തിൻ്റെ പിതാവ് മാധവൻ മാഷിൻ്റെ മരണത്തെ തുടർന്ന് സജീവൻ വിഷാദത്തിലായിരിന്നു എന്നാണ് ലഭിക്കുന്ന വിവരം. സജീവൻ്റെ മരണം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.
ഭാര്യ: ബിന്ദു (അധ്യാപിക.സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃച്ചംബരം) മക്കൾ: സായന്ത്, സാന്ദ്ര. മാതാവ് -കാർത്യായനി
സഹോദരങ്ങൾ: യശ്പാൽ, ബൈജു (സഹകരണ ആശുപത്രി, തളിപ്പറമ്പ), ഗീത