തെയ്യം കലാകാരന് അജ്ഞാത വാഹനമിടിച്ച് ഗുരുതരം

കാഞ്ഞങ്ങാട്: ടൗണിൽ വെച്ച് അജ്ഞാത വാഹനമിടിച്ച് തെയ്യം കലാകാരന് ഗുരുതരം. പുല്ലൂർ കൊടവലം സ്വദേശിയും തെയ്യം കലാകാരനും നിർമ്മാണ തൊഴിലാളിയുമായ ചന്ദ്രൻ (48) ആണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെയാണ് അപകടം. പരിക്കേറ്റ്റോഡരികിൽ കിടക്കുകയായിരുന്ന ചന്ദ്രനെ പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിൻ്റെ ആംബുലൻസിലാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.