കാപ്പ ചുമത്തി ജയിലിലടച്ചു

കാസറഗോഡ്: കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള ഷിറിയ കുന്നിലെ മാൻസിയയിൽ ഡി.എം.
മുഹമ്മദ് റഫീഖ് (35)നെയാണ് കാസറഗോഡ് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.കുമ്പളയിലെ അൽത്താഫിൻ്റെ കൊലപാതകം ഉൾപ്പെടെഇയാൾക്ക് കുമ്പള സ്റ്റേഷൻ പരിധിയിൽ അഞ്ച് കേസുകൾ നിലവിലുണ്ട്..