കതിരൂർ അഞ്ചാംമൈലിൽ കാറിടിച്ച് വ്യാപാരി മരിച്ചു.

തലശേരി: കതിരൂർ അഞ്ചാംമൈലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരി മരിച്ചു. എരുവട്ടി പൂളബസാറിലെ എൻ. ചന്ദ്ര ( 73 ) നാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.കതിരൂർ അഞ്ചാം മൈൽ പ്രകാശിന് സമീപം നിന്നും റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂത്തുപറമ്പിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചന്ദ്രനെ ഇടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 73 വയസായിരുന്നു. അപകടത്തിനിടയാക്കിയ കാർ കതിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റാണ് ചന്ദ്രൻ. പവിത്രയാണ് ഭാര്യ. ഷൈജു, ഷിംന , ഷൈനി എന്നിവർ മക്കളാണ്. മരണത്തിൽ അനുശോചിച്ച് ഇന്ന് കതിരൂരിൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.