മുൻ ഡിസിസി പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അന്തരിച്ചു

കെ സുരേന്ദ്രൻ (64) അന്തരിച്ചു

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

കണ്ണൂരിലെ തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലിയിൽ പ്രവേശിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തിലൂടെ വളർന്ന് കോൺഗ്രസ് സംഘടനാ രംഗത്ത് ഉന്നത പദവികളിൽ എത്തിച്ചേർന്നു.

ഐ.എൻ-ടി.യു.സി ജില്ലാ സെക്രട്ടറി തുടർന്ന് പതിനാല് വർഷക്കാലം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ്,സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായി കോൺഗ്രസ് സംഘടനാ രംഗത്ത് പ്രവർത്തിച്ചതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റായി നാലുവർഷം പ്രവർത്തിച്ചു. ഇപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത

നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡൻ്റും കണ്ണൂർ ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായും നിലവിൽ പ്രവർത്തിക്കുന്നു.

ജില്ലാപഞ്ചായത്ത് വളപട്ടണം ഡിവിഷനിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ,തളിപ്പറമ്പ മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വേദികളിലെ തീപ്പൊരി പ്രാസംഗികന്‍ കൂടിയായ കെ. സുരേന്ദ്രന്‍ നിറസാന്നിധ്യമായി പാര്‍ട്ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പ്രസംഗിക്കാനും വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുമാണ് അദ്ദേഹം.

പരേതരായ കളത്തിൽ കണാരൻ്റെയും -നാണിയുടെയും മകൻ

ഭാര്യ – ശ്രീശ

മകൾ – സൂര്യ (ദുബായ്) ശ്രുതി

(ദുബായ്)

മരുമകൻ – ഷനോജ് (ദുബായ്)

സഹോദരി – ശാരദ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: