രാജു നാരായണ സ്വാമി ഐഎഎസിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ; സര്‍വീസ് കാലാവധി പത്തുവര്‍ഷം ശേഷിക്കേ നടപടി

സര്‍ക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കം വീണ്ടും വിവാദമാകുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്.അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ ഉള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കി. സര്‍വീസ് കാലാവധി പത്തുവര്‍ഷം ശേഷിക്കുകയാണ്. കേരളത്തിന്റെ ശുപാര്‍ശ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.കേന്ദ്ര സംസ്ഥാന സര്‍വീസിലിരിക്കേ നിരുത്തരവാദപരവും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു. ഓഫീസുകള്‍ ഹാജരായില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയായ ശേഷം എവിടെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖയില്ലെന്നും രാജു നാരായണ സ്വാമിയ്‌ക്കെതിരെ കുറ്റമായി പറയുന്നു.എസ്‌എസ്‌എല്‍സി, പ്രീഡിഗ്രി, ഗേറ്റ്, ഐഐടി, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ രാജു നാരായണ സ്വാമി അഞ്ച് ജില്ലകളില്‍ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: