അധ്യാപകൻ പരീക്ഷയെഴുതിയ സംഭവം ; ഒരാൾ കീഴടങ്ങി

കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ്ടു പരീക്ഷ എഴുതിയ കേസില്‍ ഒരാള്‍ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനുമായ പി കെ ഫൈസലാണ് കീഴടങ്ങിയത്. ഫൈസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍.മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാര്‍ത്ഥികള്‍ക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.സ്കൂളിലെ പ്ലസ്ടു സയന്‍സ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായും മാറ്റി എഴുതുകയും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളില്‍ അധ്യാപകന്‍ തിരുത്തല്‍ വരുത്തിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: