ലൈംഗികപീഡന കേസ്: ബിനോയിക്കെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരിയെ കണ്ടെത്തുന്നതിനായി മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ബിനോയ് രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിലും മുംബൈയിലുമാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്.അതിനിടെ അറസ്റ്റ് തടയാനായി മുംബൈ സെക്ഷന്‍സ് കോടയിയില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നത്.അതേസമയം ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചിട്ടുണ്ട്. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്ലാറ്റാണ് അവിടേക്കാണ് പൊലീസ് തിരിച്ചിരിക്കുന്നത്.ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തി. വീട് അടച്ചിട്ട നിലയിലായതിനാല്‍ അടുത്തവീട്ടില്‍ നോട്ടീസ് നല്‍കി. ഓഷിവാര പൊലീസ് മുമ്പാ കെ ഉടന്‍ ഹാജരാകണമെന്നാണ് നോട്ടീസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: