ദേശീയ പാത തെറ്റായ അലൈന്‍മെന്‍റിനെതിരെ കുടിൽ കെട്ടി സമരം: മുസ്ലീം ലീഗ് ഐക്യധാർഡ്യം

പാപ്പിനിശ്ശേരി:
ദേശീയ പാത അലൈന്‍മെന്‍റിനെതിരെ
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി

പഞ്ചായത്തിലെ തുരുത്തി പട്ടികജാതി കോളനിയിലെ മുപ്പതോളം കുടുംബങ്ങൾ അവരുടെ വീടുകൾ നഷ്ടപ്പെടുന്നതിനെതിരെ കഴിഞ്ഞ ഏപ്രിൽ 27 മുതൽ സമരത്തിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട മൂന്നാമത്തെ അലൈൻമെന്റ് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലാണുള്ളത്.

ഒന്നും രണ്ടും അലൈൻമെന്റുകൾ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നു. എന്നാല്‍ വേളാപുരം മുതൽ തുരുത്തി വരെ 500 മീറ്റർ നീളത്തിനിടയിൽ ഒരു വളവ് ബോധപൂർവ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂർണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈൻമെന്റ് മാറ്റിയെന്ന് വ്യക്തമാണ്.

തുരുത്തി സമരത്തിന്റെ 54 -ാം ദിവസമാണ് തുരുത്തി നിവാസികൾ.

വികസനത്തിന്റെ പേരിൽ തെറ്റായ
അലൈൻമെന്റ് നടപ്പാക്കുന്നതോടെ ഒരു പ്രദേശത്തെ ഇല്ലാതാക്കുന്നതിനാൽ ഈ തെറ്റായ അലൈൻമെന്റ് പിൻവലിച്ചു നേരെത്തെ പ്രഖ്യാപിച്ച വഴിയിലൂടെ തന്നെ കൊണ്ട് പോകണമെന്നും ആവശ്യപ്പെട്ടു.

സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ജിസിസി – പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി സമരപന്തലിൽ എത്തുകയും കുടിൽകെട്ടി സമരത്തിന് പിന്തുണയും സഹായവും ഉറപ്പ് നൽകുകയും ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജന സെക്ര ഒകെ മൊയ്‌തീൻ, ട്രഷറർ ജലീൽ മാങ്കടവ് , വൈസ് പ്രസിഡണ്ട് എം മുത്തലിബ് ഹാജി , കെപി ഷഫീഖ് , ചുങ്കം ശാഖാ ജന സെക്ര. സി എച്ച് അബ്ദുൽ സലാം,
ജിസിസി-കെഎംസിസി ഭാരവാഹികളായ വികെ നജീബ്, നൗഫൽ കണ്ടേരി, സുബൈർ ഇല്ലിപ്പുറം, കെഎംഎ ലത്തീഫ്
ഉവൈസ് മാങ്കടവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമര പന്തലിൽ എത്തിയത്.”

%d bloggers like this: