യു.എ.ഇ.യില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബായ് : യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍

31 വരെയാണ് പൊതുമാപ്പ് കാലാവധി. യുഎഇ മന്ത്രിസഭാ കഴിഞ്ഞ ദിവസം രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപനം. ഈ അവസരത്തില്‍ മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുവാന്‍ സാധിക്കും.
വിസ നിയമങ്ങളില്‍ അയവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്ബറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ വിദേശികള്‍ക്ക് സാധിക്കുന്നു. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടി വരില്ല. 12,500 പേരെ പിഴ അടക്കമുള്ള നടപടികളില്‍ നിന്ന് ഇതിനോടകം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് മുന്പ് 2013ല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ അന്ന് ഏതാണ്ട് 62,000 വിദേശികളാണ് ഇത് പ്രയോജനപ്പെടുത്തിയത്.

error: Content is protected !!
%d bloggers like this: