കൂട്ടുകാരൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഫറൂഖ് കോളജ്: ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിന് സമീപം കോടശ്ശേരി കാവ് വടക്കെ ചേനപ്പറമ്പിൽ

ഹൗസിൽ മുകേശ് – ഷീബ ദമ്പതികളുടെ മകൻ സൂര്യ മുകേശ് (17) ആണ് മരിച്ചത്. ഫാറൂഖ് കോളേജ് കാമ്പസിന് സമീപം അച്ചൻകുളത്തിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം.

കുളത്തിന് വശങ്ങളിൽ നിറയെ പാറ കൂട്ടങ്ങളാണ്. പാറയിൽ തലയിടിച്ചാണ് മരണമെന്ന്‌ സൂചന. അൽഫാറൂഖ് സിനിയർ ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് ടു കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരൻ ഗൗതം.

error: Content is protected !!
%d bloggers like this: