ഇന്ത്യക്കെതിരായ ടി-ട്വന്റി പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്: ഇന്ത്യക്കെതിരേയും ഓസ്ട്രേലിയക്കെതിരേയും നടക്കാനിരിക്കുന്ന ട്വന്റി20 മല്സരങ്ങള്ക്കുള്ള

ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു. ഓസീസുമായി ഒരു ട്വന്റി20 മാത്രമേ ഇംഗ്ലണ്ട് കളിക്കുന്നുള്ളൂ. എന്നാല് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില് മൂന്നു മല്സരങ്ങളുടെ പരമ്ബരയിലാണ് ഏറ്റുമുട്ടുക. ചില മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിന്റെ ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
പേസര് മാര്ക്ക് വുഡിന് വിശ്രമം നല്കിയ ഇംഗ്ലണ്ട് പകരക്കാരനായി ജെയ്ക്ക് ബെല്ലിനെ ഉള്പ്പെടുത്തി. ഇപ്പോള് ഓസീസിനെതിരേ നടക്കുന്ന ഏകദിന പരമ്ബരയില് ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സാം ബില്ലിങ്സാണ് ഇംഗ്ലീഷ് ടീമില് നിന്നും ഒഴിവാക്കപ്പെട്ട പ്രമുഖ താരം. പരിക്കിനെ തുടര്ന്നു വിശ്രമിക്കുന്ന ബെന് സ്റ്റോക്സും ക്രിസ് വോക്സുമില്ലാതെയാണ് ഇംഗ്ലണ്ട് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.ഇംഗ്ലണ്ട് ട്വന്റി20 ടീം:ഇയോന് മോര്ഗന് (ക്യാപ്റ്റന്), മോയിന് അലി, ജോണി ബെയര്സ്റ്റോ, ജെയ്ക്ക് ബെല്, ജോസ് ബട്ലര്, സാം ക്യുറാന്, ടോം ക്യുറാന്, അലെക്സ് ഹെയ്ല്സ്, ക്രിസ് ജോര്ഡന്, ലിയാം പ്ലങ്കെറ്റ്, ആദില് റഷീദ്, ജോ റൂട്ട്, ജാസണ് റോയ്, ഡേവിഡ് വില്ലി.

error: Content is protected !!
%d bloggers like this: