കൊടുങ്ങല്ലൂരിലിരുന്ന് ഖത്തർ മ്യൂസിയത്തിന്റെ അക്കൗണ്ടിൽനിന്ന് ഖത്തർ രാജകുടുംബത്തിന്റെ വ്യാജ സന്ദേശമുപയോഗിച്ച് അഞ്ചു കോടി 20 ലക്ഷം രൂപ തട്ടിയെടുത്ത മലയാളി പിടിയിൽ.

കൊടുങ്ങല്ലൂരിലിരുന്ന് ഖത്തർ മ്യൂസിയത്തിന്റെ അക്കൗണ്ടിൽനിന്ന് ഖത്തർ രാജകുടുംബത്തിന്റെ വ്യാജ

സന്ദേശമുപയോഗിച്ച് അഞ്ചു കോടി 20 ലക്ഷം രൂപ തട്ടിയെടുത്ത മലയാളി പിടിയിൽ. കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍ മേനോനാണ് (47) ഒരു ആപ്പ് ഉപയോഗിച്ച് തട്ടിപ്പു നടത്തിയത്. ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കാൻ ജെറോം നെപ്പോളിൻ എന്ന അമേരിക്കന്‍ കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും അഡ്വാന്‍സ് തുകയായി അഞ്ചു കോടി 20 ലക്ഷം രൂപ ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ മ്യൂസിയം വകുപ്പിന്റെ ഇമെയിലിലേക്ക് വ്യാജ സന്ദേശമയച്ചായിരുന്നു തട്ടിപ്പ്. ഖത്തർ രാജകുടുംബത്തിൽനിന്നെന്ന വ്യാജേനയായിരുന്നു സന്ദേശം. പണം കൈമാറിയെങ്കിലും ഇതു തട്ടിപ്പായിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുനിൽ പിടിയിലായത്. അഞ്ചു കോടി 20 ലക്ഷം രൂപയിൽ നാലരക്കോടിയും വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. 23 ലക്ഷം രൂപ മുടക്കി പുതിയ ജീപ്പ് വാങ്ങി. പന്ത്രണ്ടു ലക്ഷം രൂപയോളം ബന്ധുക്കള്‍ക്ക് വായ്പ നല്‍കി. പൊലീസിനു പരാതി കിട്ടിയതോടെ അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞു. ഉടനെ, അക്കൗണ്ടിലുള്ള നാലരക്കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു.

%d bloggers like this: