സി.ഐയെ മാറ്റിയത് ഗണേഷ് കേസിലല്ല; സര്‍ക്കാര്‍ വാദം പൊളിയുന്നു

തിരുവനന്തപുരം: അഞ്ചല്‍ കേസില്‍ സി.ഐ മോഹന്‍ദാസിനെ മാറ്റിയത് ഗണേഷ് കുമാര്‍ കേസിലല്ലെന്നതിന്റെ തെളിവുകള്‍

പുറത്ത്. ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചത് ജൂണ്‍ 13 നാണ് എഎന്നാല്‍ സി.ഐയെ സ്ഥലം മാറ്റിയതിന്റെ ഉത്തരവ് മെയ് 3 നു തന്നെ പുറത്തിറങ്ങിയിരുന്നു. കേസ് അന്വേഷിച്ചതിലെ വീഴ്ച്ചയ്ക്കുള്ള നടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ സഭയെ അറിയിച്ചിരുന്നത്.

കേസില്‍ ദൃക്‌സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മര്‍ദ്ദിക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരനായി നിന്നെന്നാണ് ആരോപണം.

കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ ഗണേഷ് മര്‍ദ്ദിച്ചത്. മാതാവ് ഷീനയുടെ മുന്നില്‍ മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്ക് വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നു.

%d bloggers like this: