അന്താരാഷ്ട്ര യോഗാ ദിനാചരണം-ജില്ലാ തല യൂത്ത് പാര്‍ലമെന്റ് ശ്രീകണ്ഠപുരത്ത് തുടങ്ങി

കണ്ണൂര്‍: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക യൂത്ത് പാര്‍ലമെന്റിന് ശ്രീകണ്ഠപുരത്ത് തുടക്കമായി.സര്‍ഗചേതന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ പുരോഗമിക്കുന്ന പരിപാടി കെ.എ.പി നാലാം ബറ്റാലിയന്‍ സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍ കാവുമ്പായി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഡൊമിനിക് തോമസ് അദ്ധ്യക്ഷനായി.എന്‍.എം ശ്രീകുമാര്‍,സുനിത ജോസഫ്,ദേവരാജ് കാവുമ്പായി,ജംഷീര്‍ കുറ്റ്യാട്ടൂര്‍,പയ്യന്നൂര്‍ വിനീത് കുമാര്‍,മിഥുന്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യോഗയും യുവജനാരോഗ്യവും എന്ന വിഷയത്തില്‍ യോഗാ പരിശീലക മഞ്ജുള മോഹനന്‍ നയിച്ച സെഷനോടെ തുടക്കമായ പാര്‍ലമെന്റില്‍ രാധാകൃഷ്ണന്‍ കാവുമ്പായി സൈബറിടത്തിലെ സുരക്ഷയും വ്യക്തിത്വ വികാസത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.ഉച്ചതിരിഞ്ഞ് ഭാരത സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍,പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും ബോധവത്കരണ സെമിനാര്‍ നടക്കും.നെഹ്റു യുവ കേന്ദ്ര പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്ത് സംസാരിക്കും.ഇരിക്കൂര്‍ ബ്ലോക്കിലെ യുവജന ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകരായ ദേവരാജ് കാവുമ്പായി,ജംഷീര്‍ കുറ്റ്യാട്ടൂര്‍,പയ്യന്നൂര്‍ വിനീത് കുമാര്‍ എന്നിവര്‍ പറഞ്ഞു.വൈകീട്ട് നാലരയ്ക്ക് യൂത്ത് പാര്‍ലമെന്റിന് സമാപനമാകും.

error: Content is protected !!
%d bloggers like this: