ദുബായിൽ അപകടത്തിൽ മരിച്ച പേരാവൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പേരാവൂർ: യു.എ.ഇ.യിലെ അജ്മാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച പേരാവൂർ സ്വദേശിയുടെ

മൃതദേഹം നാട്ടിലെത്തിച്ചു ഇന്ന് ഉച്ചയോടെ സംസ്ക്കരിക്കും. മേൽമുരിങ്ങോടിയിലെ ഇടൂർ ഉണ്ണിയുടെയും മാധവിയുടെയും മകൻ മുരളി (49) യാണ് ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.ഭാര്യ: ഷീജ.മക്കൾ: അഖില ( ബി.ടെക് വിദ്യാർത്ഥിനി ), ആദർശ് (പ്ലസ് ടു വിദ്യാർത്ഥി ).സഹോദരങ്ങൾ: സുലോചന, അരവിന്ദൻ(മിലിട്ടറി), ഗീത, റീന. ശവസംസ്കാരം വ്യാഴാഴ്ച്ച കതിരൂരിലെ പൊതുശ്മശാനത്തിൽ.

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal
Facebook https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: