സഹകരണ ബാങ്കുകള്‍ മൈക്രോ ഫിനാന്‍സ് രംഗത്തേക്കും, കേരള ബാങ്ക് ഓണത്തിന്

സഹകരണ ബാങ്കുകള്‍ മൈക്രോ ഫിനാന്‍സ് രംഗത്തേക്കും വ്യാപകമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍

വ്യക്തമാക്കി. കുടുംബശ്രീകള്‍ക്ക് ഒമ്ബത് ശതമാനം പലിശക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ക്ക് ആ തുക 12 ശതമാനം പലിശ നിരക്കില്‍ അംഗങ്ങള്‍ക്ക് നല്‍കാനാകുന്ന രീതിയിലായിരിക്കും പദ്ധതി.

‘മുറ്റത്തെ മുല്ല’ എന്ന പേരില്‍ 26ന് പാലക്കാട് പദ്ധതി തുടങ്ങും. അനധികൃത പണമിടപാടുകാര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും കടകംപള്ളി നിയമസഭയില്‍ പറഞ്ഞു.

ഓണക്കാലത്തോടെ ‘കേരളം ബാങ്ക്’ യാഥാര്‍ഥ്യമാകുമെന്നും, നിലവിലെ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ കേരളം ബാങ്ക് രൂപികരിക്കുവെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal
Facebook https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: