പഴയങ്ങാടിയിലെ സ്വർണ കവർച്ചകൾ അന്വേഷണം എങ്ങുമെത്തിയില്ല. ഹെൽമറ്റ് വേട്ടയിലൊതുങ്ങി പൊലിസ്

പഴയങ്ങാടി: പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിൽ കവർച്ചകളും, മോഷണങ്ങളും തുടർക്കഥങ്ങളാകുമ്പോൾ അന്വേഷണങ്ങൾ വഴിമുട്ടുന്നു മാട്ടൂൽ.പുതിയങ്ങാടി, മൊട്ടാമ്പ്രം ,മാടായി മേഖലകളിൽ പൂട്ടിയിട്ടവീടുകളിൽ കയറി രാത്രി കാല കവർച്ച നടക്കുമ്പോൾ ‘ നട്ടുച്ചക്ക്ജനത്തിരക്കേറിയ പഴയങ്ങാടി ബസ് സ്റ്റാൻഡിലെഅൽ ഫത്തിബി ജ്വല്ലറി കവർച്ച ചെയ്ത്ഒരു കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2014 പുതിയങ്ങാടി ബസ്റ്റാൻഡിന് സമീപമുള്ള സി.എച്ച് ഹമീദിന്റെ വീട് കുത്തിതുറന്ന് 100 പവൻ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്യപെട്ടു.ഇതിന് സമീപത്തെ കുന്നുമ്മൽ വിട്ടിൽ ഗഫൂറിന്റെ വിട് കുത്തിതുറന്ന് 150 പവൻ സ്വർണാഭരണവും 75000 രൂപയും കവർന്നത്.മാസങ്ങളുടെ ഇടവേളയിലാണ്. 2014 തന്നെ മൊട്ടാമ്പ്രംജിന്ന് റോഡിലെ അച്ചു മ്മാന്റെ കത്ത് അബ്ദുള്ളയുടെ വീട് കുത്തിതുറന്ന് 75 പവൻ സ്വർണാഭരണവും, പണവും, രണ്ട് ലാപ്ടോപ്പും, പാസ്പോർട്ട് അടക്കമുള്ള രേഖകളും കവർച്ച ചെയ്യപെട്ടിരുന്നു.ഇതിന്റെ അന്വേഷണ ചുമതല അന്നത്തെ തളിപറമ്പ സി.ഐ.വിനോദ് കുമാറിനായിരുന്നു.തുടർന്ന് 2017ൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. 2017ൽ പഴയങ്ങാടി പ്രതിഭാ ടാക്കീസിന് സമീപത്തെ റിട്ട: മിലട്ടറി ഉദ്യോഗസ്ഥന്റെ വീട് കുത്തിതുറന്ന് 15 പവൻ സ്വർണാഭരണങ്ങളും 5000 രൂപയും കവർച്ച ചെയ്യപ്പെട്ടിരുന്നു.ഇതിന് ശേഷം മൂന്ന് മാസത്തിന് ശേഷം പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ പ്രവാസിയുടെ മകളുടെ കല്ല്യാണ ദിവസം 35 പവൻ സ്വർണാഭരണങ്ങളും കവർച്ച ചെയ്യപെട്ടിരുന്നു. ഇതെ കാലയളവിൽ തന്നെ അതിയടം ഇ എം എസ് മന്ദിരത്തിന് സമീപത്തെ രമേശൻ – ജയശ്രീഅധ്യാപക ദമ്പതികളുടെ വിട്ടിൽ നിന്ന് 35 പവനും 40000 രൂപയും കവർച്ച ചെയ്യപെട്ടിരുന്നു. ഒരു മാസത്തിനു ശേഷം വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി.വി.രാജീവന്റെ വീട് കുത്തിരുന്ന് 5 പവന്റെ സ്വർണാഭരണവും പണവും മോഷണ പോയിരുന്നു.കുടാതെ അടുത്തിലഭാഗങ്ങളിൽ മൂന്ന് വിട്ടുകൾക്ക് മാർക്ക് മാർക്ക് ചെയ്ത് സ്വർണഭരണമുൾപടെ കവർച്ച ചെയ്യപെട്ട സംഭവവും’ പട്ടാപകൽ തന്നെ വെള്ളിയാഴ്ച്ച ദിവസം മൊട്ടാമ്പ്രത്തെ അൽ ബ്രദർ ജ്വല്ലറിയുടെ ചുമർ തുരന്നുള്ള കവർച്ചാ ശ്രമവും ഉണ്ടായിരുന്നു. ഈ മേഖലയിൽ കവർച്ചകൾ തുടർകഥയാകുമ്പോൾ അന്വേഷണമെന്നോളം എസ് പി അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലം സന്ദർശിച്ച് പരിശോധനയിൽ മാത്രം അന്വേ ഷ ണം ഒതുങ്ങുകയാണ്.

error: Content is protected !!
%d bloggers like this: