അക്ഷരാദരം വെള്ളൂരിന്റെ സ്നേഹാദരവായി

പയ്യന്നൂർ: സർവ്വീസിൽ നിന്ന് വിരമിച്ച പ്രഗത്ഭരായ മൂന്ന് അധ്യാപകരെ വെള്ളൂർ ഗ്രാമം ആദരിച്ചു. തങ്ങളുടെ സേവന കാലയളവിൽ ദീർഘകാലം വെള്ളൂരിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്ത ഇ പി രാജഗോപാലൻ, കെ ഗംഗാധരൻ, എം എസ് സുവർണ്ണ എന്നിവരെയാണ് ജനകീയ ആദര സദസ്സ് ഒരുക്കി ജവഹർ വായനശാല & ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. കേരള പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ വി മോഹൻകുമാർ IAS അക്ഷരാഭരം ഉദ്ഘാടനം ചെയ്ത് മൂന്ന് പേർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു. സ്കൂളിന് പുറത്തും സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ വ്യത്യമായ സംഭാവനകൾ നല്കുന്ന അധ്യാപകർ നിരവധി ആണെന്നും അവർ കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. വി നാരായണൻ, ഇ ഭാസക്കരൻ, എ സി ശ്രീഹരി എന്നിവർ സംസാരിച്ചു. ഇ പി രാജഗോപാലൻ, കെ ഗംഗാധരൻ, എം എസ് സുവർണ്ണ എന്നിവർ മറുപടി പ്രസംഗo നടത്തി. കെ ജയപ്രകാശൻ നന്ദി പറഞ്ഞു.

error: Content is protected !!
%d bloggers like this: