ഇരിക്കൂർ പഞ്ചായത്തിൽഅദാലത്ത് നടന്നു

കാലങ്ങളായി ഇരിക്കൂർ പഞ്ചായത്തിൽ തീർപ്പ് കൽപ്പിക്കാതെ കിടക്കുന്ന ഫയലുകൾ തീർപ്പ് കല്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ പ്രത്യേക അദാലത്ത് നൽകി. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ ആണ്. പഞ്ചായത്ത് അങ്കണത്തിലാണ് അദാലത്ത് നടന്നത്. ഇരിക്കൂർ പഞ്ചായത്ത് പി ടി നസീറിന്റെ നേതൃത്വത്തിൽ മെമ്പർമാരും ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നൽകി. കെട്ടിടനിർമ്മാണ പെർമിറ്റ് ലൈസൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ നികുതി, ജനന മരണ വിവാഹ രജിസ്ടേഷൻ തുടങ്ങിയ ഫയലുകൾക്കാണ് തീർപ്പ് കൽപ്പിച്ചത്. നിരവധി ആളുകൾ പരിപാടി ഉപകാരപ്പെടുത്തി.

error: Content is protected !!
%d bloggers like this: