മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ 9 വയസ്സുകാരൻ തിരിച്ചു ജീവിതത്തിലേക്ക്

0

കണ്ണൂർ: കണ്ണൂരിലെ ഏച്ചൂർ കമാൽ പീടികയിലെ അബ്ദുൽ സലാമിന്റെയും റാസിയയുടെയും മകനായ മുഹമ്മദ് ഇശാൻ (9 വയസ്സ് – അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി) മെയ്‌ 10ന് വീട്ടിൽ നിന്ന് കളിച്ചുകൊണ്ടിരിക്കെയാണ് കയ്യിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ എമർജൻസി ഡിപ്പാർട്മെന്റിൽ പ്രവേശിപ്പിക്കുകയും അതീവ ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ പീഡിയേറ്ററിക് ഇന്റന്സിവിസ്റ്റ് ആയ ഡോ അജയ്, ഡോ ഫർജാന എമർജൻസി ഡിപ്പാർട്മെന്റ് ഡോ അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിക്ക് ആവിശ്യമുള്ള പ്രാഥമിക ചികിത്സ ആരംഭിക്കുകയും ഉടനെ വെന്റിലേറ്ററിലേക് മാറ്റുകയായിരുന്നു. പീഡിയേറ്ററിക് ഇന്റന്സീവ് യൂണിറ്റിന്റെ സഹായത്തോടെ പൂർണ്ണ ആരോഗ്യവാനായി ജീവൻ നിലനിർത്താനും 3 ദിവസങ്ങൾക്ക് ശേഷം പടി പടി ആയി കുട്ടിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനും സാധിച്ചു

കയ്യിൽ ഉണ്ടായ മുറിപ്പാടുകൾ പ്ലാസ്റ്റിക് സർജൻ ഡോ നിബുവിന്റെ നേതൃത്വത്തിലുള്ള ടീം പൂർണമായും മാറ്റികൊണ്ടുവരുകയും ചെയ്തു.
പത്ത് ദിവസത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായ കുട്ടി ഇന്ന് തിരിച്ചു വീട്ടിലേക് മടങ്ങി .

ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ വകയായി ഇശാന്ന് ഹോസ്പിറ്റൽ സി ഈ ഓ ശ്രീ നീരൂപ് മുണ്ടയാടാൻ സൈക്കിൾ കയ്യമാറി

മുഖ്യ അഥിതിയായി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ പി രമേശൻ
മാർക്കിന്റെ സാരതികൾ ആയ സെക്രട്ടറി ശ്രീ മഹേഷ്‌ ദാസ് ,പ്രസിഡന്റ്‌ ഡോ റോഷ്‌നാദ് രമേശ്‌,
ബ്ലഡ്‌ ഡോണർസ് കേരള സാരതികൾ
എന്നിവർ അഭിനന്ദനം അറിയിച്ചു.
ഈ കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ സ്നൈക് ബൈറ്റ് യൂണിറ്റിന് ഒരു പൊൻതൂവൽ ആണെന്ന് ഇശാന്റെ യാത്രഅയപ് ചടങ്ങിൽ
ഹോസ്പിറ്റൽ സീ ഈ ഓ ശ്രീ നീരൂപ് മുണ്ടയാടൻ
അറിയിച്ചു .കാരണം മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഉടൻതന്നെ ആതുനിക ചികിത്സ കിട്ടിയില്ലെങ്കിൽ കടിയേറ്റ ആളെ രക്ഷിക്കുക എന്നത് അത്യാന്ധം ദുഷ്കരം ആണെന്നും അദ്ധേഹം പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading