കല്ലത്ത് നസീർ നിര്യാതനായി

 

നടാൽ: മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കല്ലത്ത് നസീർ (51) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ കണ്ണൂർ എ.കെ.ജി സഹകരണ ആസ്പത്രിയിൽ വെച്ചാണ് അന്ത്യം. ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ, കലാ, കായിക, വിദ്യാഭ്യാസ രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു. പൗരത്വസമര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സ്റ്റാമ്പ് – നാണയ ശേഖരണത്തിൽ തൽപരനായിരുന്നു. ഭാര്യ: റുബീന കാസർഗോഡ്. മക്കൾ: റിഷാന, നഹ്‌ല, സന, ഫിദ. മരുമക്കൾ: ഉസ്മാൻ (ഗൾഫ്), ഫരീദ്, ഇർഷാദ്. ഖബറടക്കം ഉച്ചക്ക് കാഞ്ഞങ്ങാട്ട് പള്ളി ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: