ഒറ്റദിവസം; പോലീസ് സന്ദർശിച്ചത് 2624 വീടുകൾ

കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ 2624 വീടുകളിൽ പോലീസ് സന്ദർശനം നടത്തി. പോലീസും ആരോഗ്യവകുപ്പും റവന്യൂവിഭാഗവും സംയുക്തമായി ബുധനാഴ്ച കോവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരുമുള്ള 1592 വീടുകൾ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി. ബൈക്ക് പെട്രോൾ ടീം 1032 വീടുകളും സന്ദർശിച്ചു.

2158 രോഗികളെ ഫോണിലൂടെ ബന്ധപ്പെട്ടു. 776 പേർക്ക് പുതുതായി കോവിഡ് സേഫ്റ്റി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു നൽകി.

കൃത്യമായ യാത്രാരേഖകൾ ഇല്ലാത്ത 59 വാഹനങ്ങൾ പോലീസ് പിടികൂടി. കോവിഡ് നിയന്ത്രണം ലംഘിച്ച 61 പേർക്കെതിരേ കേസെടുത്തു. 30 പേർക്ക്‌ പിഴ ചുമത്തുകയും 30 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു.

കൃത്യമായി മാസ്‌ക് ധരിക്കാത്ത് 199 പേർക്ക്‌ പിഴ ചുമത്തി. ഒമ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 84 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് മൂന്നുപേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്.

57 പേരിൽനിന്ന്‌ പിഴ ഈടാക്കുകയും 39 പേർക്ക് നോട്ടീസ് നല്കുകയും ചെയ്തു.

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ക്വാറന്റീൻലംഘന കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: