പയ്യന്നൂർ വെള്ളൂരിൽ കോവിഡ് 19 രോഗികൾക്ക് താമസ സൗകര്യം ഒരുങ്ങി

വെള്ളൂർ: പയ്യന്നൂർ നഗരസഭ രണ്ടാം വാർഡിൽ നഗരസഭ പണി കഴിപ്പിച്ച വനിതാ വ്യായാമ പരിശീലന കേന്ദ്രം കോവിഡ് രോഗമുള്ളവർക്ക് താമസ യോഗ്യമാക്കി രണ്ടാം വാർഡ് വികസനസമിതി. ഒരു ഹാളും രണ്ട് ചെറിയ മുറികളും മൂന്ന് ശുചി മുറികളുമുള്ള കെട്ടിടം കഴിഞ്ഞ ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇതുവരെ പരിശീലനം തുടങ്ങിയിട്ടില്ല. കോവിഡ് രോഗം സ്ഥീ തികച്ച് വീട്ടിൽ പ്രത്യേക താമസ സൗകര്യവും ശുചി മുറിയും ഇല്ലാതെ പ്രയാസപ്പെടുന്നവർ ഈ കേന്ദ്രം ഉപേയാഗപ്പെടുത്തണമെന്ന ആശയം സാക്ഷാത്‌കരിക്കുന്നതിനായി കെട്ടിടത്തിൽ കറണ്ടും വെള്ളവും എത്തിക്കാനുള്ള പ്രവർത്തനവും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും നാട്ടുകാരുടെ സഹായത്തോടു കൂടി വാർഡ് കൗൺസിലർ ഇ.കരുണാകരന്റെ നേതൃത്വത്തിൽ അടിയന്തര പരിഗണനയോടെ പൂർത്തീകരിച്ചു. ഇപ്പോൾ പത്ത് കിടക്കയും ടിവിയും അടക്കമുള്ള സൗകര്യങ്ങളുണ്ട്. രോഗികളായി എത്തുന്നവർക്ക ഭക്ഷണ സൗകര്യം അടക്കം ഇവിടെ തയ്യാറാക്കുന്നുണ്ട്.
നഗരസഭ ചെയർപേഴ്‌സൻ കെ.വി.ലളിത ആരോഗ്യ സാന്റിങ് കമ്മിറ്റി ചെയർമാൻ സജിത. വി.കുഞ്ഞികൃഷ്ണൻ എന്നിവർ സൗകര്യങ്ങൾ വിലയിരുത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: