രണ്ടാം പിണറായി സർക്കാരിൽ പ്രതീക്ഷയോടെ കണ്ണൂർ

 

കണ്ണൂർ: തുടർഭരണത്തിന് തുടക്കം കുറിച്ച് പുതുചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ നാടായ കണ്ണൂർ വികസന തുടർച്ചയ്ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ സ്വപ്നപദ്ധതികളായ തലശേരി- മാഹി ബൈപ്പാസ്, അഴീക്കൽ തുറമുഖ വികസനം, തലശേരി- മൈസൂരു റെയിൽവേ, ദേശീയപാതാ വികസനം, ജലപാത എന്നിവ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് കണ്ണൂരിന്.

‘ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തി സഹായം നൽകും, ഐടി വകുപ്പിലും നിരവധി പദ്ധതികൾ ‘; സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ, ആശുപത്രികൾ, കളിസ്ഥലങ്ങൾ, മാർക്കറ്റുകൾ, സാംസ്‌കാരിക നിലയങ്ങൾ തുടങ്ങി ടൂറിസം രംഗത്തേക്കുവരെ നീളുന്ന പദ്ധതികൾ ഇനിയും പൂർത്തിയാകാനുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ഈ പ്രവർത്തനങ്ങളെല്ലാം കൂടുതൽ മികവോടെ യാഥാർത്ഥ്യമാക്കാനാകും. സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ വിപ്ളവകരമായ മാറ്റത്തിന്റെ തുടർച്ച ഉന്നതവിദ്യാഭ്യാസ രംഗത്തേക്കും വ്യാപിപ്പിക്കും‌. രജതജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന‌ കണ്ണൂർ സർവകലാശാലയിൽ പുതിയ കോഴ്‌സുകളും ആരംഭിക്കും.

ഉണർവായി 
മലബാർ പാക്കേജ്‌

2006 ലെ വി.എസ്‌ അച്യുതാനന്ദൻ സർക്കാരാണ്‌ മലബാറിന്റെ വികസനം പ്രത്യേക വിഷയമായെടുത്ത്‌ ക്രിയാത്മക നടപടികൾക്ക്‌ മുൻകൈയെടുത്തത്‌. അന്നത്തെ ധനമന്ത്രി തോമസ്‌ ഐസക്ക്‌ പ്രത്യേക മലബാർ വികസന പാക്കേജ്‌ പ്രഖ്യാപിച്ചു. ഗ്രാമീണമേഖലയിൽപോലും ഉന്നത നിലവാരമുള്ള റോഡുകൾ, പാലങ്ങൾ, വൈദ്യുതീകരണം തുടങ്ങി വിപുലമായ വികസനക്കുതിപ്പിലേക്കുള്ള ചുവടുവയ്‌പായിരുന്നു പാക്കേജ്‌.

മട്ടന്നൂരിനും പ്രതീക്ഷ

വ്യവസായ വികസനത്തിന്‌ കണ്ണൂർ വിമാനത്താവളം വലിയ മുതൽക്കൂട്ടാകും. ഇതുകണക്കിലെടുത്താണ്‌ ആദ്യ പിണറായി സർക്കാർ, മന്ത്രി ഇ.പി. ജയരാജന്റെ മുൻകൈയിൽ മട്ടന്നൂരിൽ 5000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയാരംഭിച്ചത്‌. കിൻഫ്രയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ ഊർജിതമായി നടക്കുകയാണ്‌. ഐ.ടി. അടക്കമുള്ള ആധുനിക വ്യവസായ സംരംഭങ്ങൾക്കാകും മുൻഗണനയെന്നത്‌ അഭ്യസ്‌തവിദ്യരായ യുവജനങ്ങൾക്ക്‌ നൽകുന്ന പ്രതീക്ഷ ചെറുതല്ല.

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖം
അ​ഴീ​ക്ക​ലി​ൽ ഇ​പ്പോ​ഴും പേ​രി​ല്‍ മാ​ത്ര​മാ​ണ് തു​റ​മു​ഖ​മു​ള്ള​ത്. ച​ര​ക്കു​നീ​ക്ക​മെ​ന്ന യാ​ഥാ​ര്‍​ഥ്യം ഇ​നി​യും പൂ​ര്‍​ണ​മാ​യ രീ​തി​യി​ല്‍ ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​മാ​യി​ട്ടി​ല്ല. വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നൊ​പ്പം തു​റ​മു​ഖ വി​ക​സ​ന​വും പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ജി​ല്ല​യു​ടെ വ്യാ​വ​സാ​യി​ക വാ​ണി​ജ്യ മേ​ഖ​ല​യ്ക്ക് വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​കും.

ദേ​ശീ​യ​പാ​ത,
ബൈ​പാ​സ്
ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തു​ണ്ട്. മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സി​നൊ​പ്പം മ​റ്റു ബൈ​പാ​സു​ക​ളു​ടെ പ്ര​വൃ​ത്തി​യും വേ​ഗ​ത്തി​ലാ​ക്ക​ണം.
നി​ല​വി​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സി​ന്‍റെ പ​ണി
70 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ക​ണ്ണൂ​ര്‍,
ത​ല​ശേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​രി​ഹ​രി​ക്ക​പ്പെ​ടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: