പാര്‍ക്കോ കോവിഡ് ആശുപത്രി ഉദ്ഘാടനം ഇന്ന്

പാര്‍ക്കോ കോവിഡ് ആശുപത്രി ഉദ്ഘാടനം ഇന്ന്തലശ്ശേരി: വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ള കോവിഡ്​ രോഗികള്‍ക്കായി പാര്‍ക്കോ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പാര്‍ക്കോ കോളജ് ഓഫ് നഴ്സിങ്​ കെട്ടിടത്തില്‍ ഒരുക്കിയ കോവിഡ് ആശുപത്രി വെള്ളിയാഴ്​ച മുതല്‍ പ്രവര്‍ത്തന സജ്ജമാകും. 42 പേര്‍ക്ക് ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും 50 സാധാരണ രീതിയിലുള്ള കിടക്കകളോടും കൂടിയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത തരത്തിലുള്ള ചികിത്സ സൗകര്യവും ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിവുള്ള വിദഗ്​ധരായ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുമാണ് ആശുപത്രി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.എം. ദില്‍ഷാദ് ബാബു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി. നസീര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആശുപത്രിയുടെ ഔപചാരിക ഉദ്​ഘാടനം വൈകീട്ട് നാലിന്​ കെ. മുരളീധരന്‍ എം.പി നിര്‍വഹിക്കും. പാര്‍ക്കോ ഗ്രൂപ് ചെയര്‍മാന്‍ പി.പി. അബൂബക്കര്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട്​ കലക്​ടര്‍ സാംബശിവ റാവു, നഗരസഭ ചെയര്‍പേഴ്‌സൻ കെ.പി. ബിന്ദു, റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, അനുപം മിശ്ര, ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. അലി, വാര്‍ഡ് കൗണ്‍സിലര്‍ കാനപള്ളി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: