കർണ്ണാടകത്തിൽ നിന്നും വീണ്ടും മദ്യക്കടത്ത് – ട്രാവലറിൽ കടത്തിയ 150 പാക്കറ്റ് മദ്യവുമായി 2 പേർ അറസ്റ്റിൽ

ഇരിട്ടി : കർണാടകയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് തുടരുന്നു. ട്രാവലർ വാനിൽ കടത്തിയ 150 പാക്കറ്റ് കർണ്ണാടക മദ്യവുമായി രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശികളായ എകരം പറമ്പത്ത് വീട്ടിൽ എ. പി. രമിത്ത് ലാൽ (26), കുന്നോത്ത് പറമ്പിലെ തെരുവത്ത് വീട്ടിൽ സുജിത്ത് ലാൽ (30) എന്നിവരാണ് അറസ്റ്റിലായത് .
കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി അടുത്ത ദിവസങ്ങളിൽ പച്ചക്കറികയറ്റിവന്ന വാഹനങ്ങളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന മദ്യം എക്സൈസും , പോലീസും പിടികൂടിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 6 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്നും എത്തിയ ട്രാവലറിൽ നിന്നും മദ്യം പിടികൂടിയത്. കൊറോണാ വ്യാപനം മൂലം സുരക്ഷക്കായി പ്രത്യേകം തിരിച്ച ഡ്രൈവറുടെ കാബിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യം. മദ്യക്കടത്തുകാർ ഇതിനായി പല വഴികൾ തേടുകയാണെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് . ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മദ്യവും, കഞ്ചാവും അടക്കമുള്ള ലഹരിക്കടത്ത് ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ് . വ്യാഴാഴ്ച പിടികൂടിയ മദ്യം കൂടാതെ രണ്ടാഴ്ചക്കിടെ ഇതുവഴി കൊണ്ടുവന്ന 330 ലിറ്റർ മദ്യമാണ് പോലീസും എക്സൈസും ചേർന്ന് പിടികൂടിയത്.
ഇരിട്ടി സിഐ എം. ബി. രാജേഷ്, എസ് ഐ മാരായ കെ. കെ. രാജേഷ്, അബ്ബാസ് അലി , അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ
അബ്ദുൽ നവാസ്, ഷൗക്കത്തലി, സൗമ്യ കുര്യൻ, നിതിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: