സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി(73)യാണ് മരിച്ചത്. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ മുംബൈയിൽ നിന്ന് എത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. സ്രവ പരിശോധനയ്ക്കു ശേഷമാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: