വാഹനങ്ങളിൽ ലഹരി കടത്ത് വ്യാപകം

പയ്യന്നൂർ:ലോക് ഡൗണിന്റെ മറവിൽ വാഹനങ്ങളിൽ കഞ്ചാവും മദ്യകടത്തും പതിവായി.പോലീസ് പിക്കറ്റ് പോസ്റ്റുകൾ പിൻവലിച്ചതോടെ ദേശീയ പാത വഴിയും അന്തർ സംസ്ഥാന റോഡുമാർഗവുമാണ് കഞ്ചാവ് വൻതോതിൽ ജില്ലയിലേക്ക് കടത്തുന്നത് . ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി , ഫൂട്ട്സ് കൊണ്ടുവരുന്ന വാഹനങ്ങളുടെ മറവിലാണ് ലഹരി കടത്ത് . ഇത്തരത്തിൽ കർണ്ണാടകയിൽ നിന്നും മറ്റും ലഹരി വസ്തുക്കളും കഞ്ചാവും കടത്തികൊണ്ടു വരുന്നത് .ഗ്രാമപ്രദേശങ്ങളിലെ കരിയർ മാരിലെത്തുന്നു . ബൈക്കുകളിൽ ഇടപാടുകാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ് .കൊറോണ രോഗബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് ശ്രദ്ധ തിരിഞ്ഞതോടെ ഇത്തരക്കാരെ പിടികൂടാനും കഴിയില്ല . പ്രത്യേക സാഹചര്യത്തിൽ കേസും അറസ്റ്റ് നടപടിയും ഉടൻ ഉണ്ടാകില്ലെന്നത് ഇവർക്ക് കൂടുതൽ സൗകര്യമായിട്ടുണ്ട് അതിർത്തി വഴിയുള്ള വാഹനപരിശോധ കർശനമാക്കിയിട്ടും തന്തപൂർവ്വം ലഹരി ഉല്പപനങ്ങൾ കടത്തികൊണ്ടു വന്ന് വൻതുകക്ക് വില്പന നടത്തുന്ന സംഘങ്ങൾക്ക് കൈമാറുകയാണ് . എക്സൈസ് അധികൃതർക്കും ഇത്തരക്കാരെ കണ്ടെത്താൻ കഴിയുന്നില്ല മദ്യ ശാലകൾ അടച്ചിട്ടതോടെ കഞ്ചാവിലും വ്യാജ മദ്യത്തിലും മയ ക്കുമരുന്ന് മാഫിയ തിരിഞ്ഞിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: