മോ​ദി​ക്കു ക്ലീ​ന്‍​ചി​റ്റ്: ല​വാ​സ​യെ ത​ള്ളി ക​മ്മീ​ഷ​ന്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ല്‍ ഉ​ള്ളി​ല്‍ ഉ​യ​ര്‍​ന്ന ഭി​ന്ന​ത​യ്ക്കു പ​രി​ഹാ​ര​മാ​യി​ല്ല. ന​രേ​ന്ദ്ര മോ​ദി​ക്കു ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​തി​ല്‍ ത​ന്‍റെ വി​യോ​ജി​പ്പു രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ശോ​ക് ല​വാ​സ​യു​ടെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ യോ​ഗം ത​ള്ളി. വി​യോ​ജ​ന​ക്കു​റി​പ്പ് പ​ര​സ്യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യു​ടെ തീ​രു​മാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​ശീ​ല്‍ ച​ന്ദ്ര പി​ന്തു​ണ​ച്ചു.ഭി​ന്ന​ത​ക​ള്‍ പ​റ​ഞ്ഞു​തീ​ര്‍​ക്കാ​നും പ​രി​ശോ​ധി​ക്കാ​നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ യോ​ഗം ചേ​ര്‍​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍ മോ​ദി​ക്കു ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം ത​ന്‍റെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ശോ​ക് ല​വാ​സ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണു ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്.എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പൂ​ര്‍​ണ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ര​ണ്ടു ത​വ​ണ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ ഒൗ​ദ്യോ​ഗി​ക​മാ​യി അ​ശോ​ക് ല​വാ​സ​യ്ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. ത​ന്‍റെ വി​യോ​ജി​പ്പു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ശോ​ക് ല​വാ​സ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് സു​നി​ല്‍ അ​റോ​റ സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തു​ക​ള്‍ എ​ഴു​തി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: