ദേശീയപാതയിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്കൊഴുകുന്നു

കടുത്ത ചൂടിൽ ജനം കുടിവെള്ളത്തിന് പരക്കംപായുമ്പോൾ റോഡുകളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തെ റോഡിലും ചൊവ്വ ധർമസമാജം യു.പി.ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടു.കുഴിയിൽനിന്ന് ഉറവയിൽ നിന്നെന്നപോലെ വെള്ളം പുറത്തേക്കൊഴുകുകയാണ്.ഇവിടം ചെളിനിറഞ്ഞതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കുമടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നു.ചൊവ്വ ധർമസമാജം യു.പി. സ്കൂളിന് മുന്നിൽ ഇതിലേറെ വെള്ളം നിരന്തരം അരുവിയിൽനിന്നെന്നപോലെ ഒഴുകി നഷ്ടപ്പെടുകയാണ്. ഇവിടെ റോഡിനു നടുവിൽത്തന്നെ കുഴി രൂപപ്പെട്ട് വെള്ളം ഒഴുകുന്നു. റോഡരികിൽനിന്ന് ഉറവകളായും വെള്ളം ഒഴുകി സമീപത്തെ ഓടവഴി നഷ്ടപ്പെടുന്നു.എന്നാൽ ഇതുവരെ പരിഹരിക്കാ ൻ അധികൃതർക്കായില്ല. ദേശീയപാത കീറി പൈപ്പ് അറ്റകുറ്റപ്പണി നടത്താതെ പ്രശ്നപരിഹാരം സാധ്യമല്ലാത്ത അവസ്ഥയാണ്.പ്രശ്നപരിഹാരത്തിന് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: