പലസ്തീൻ, ഉയ്ഗൂർ ഐക്യദാർഡ്യ സംഗമം നാളെ കണ്ണൂരിൽ

 

കണ്ണൂർ: “വിമോചനം സാധ്യമാണ്” എന്ന തലക്കെട്ടിൽ എസ് ഐ ഒ , സോളിഡാരിറ്റി ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പലസ്തീൻ, ഉയ്ഗൂർ ഐക്യദാർഡ്യ ബഹുജന സംഗമം റമദാനിലെ ബദ്ർ ദിനമായ നാളെ കണ്ണൂരിൽ നടക്കും. വൈകിട്ട് നാലു മുതൽ കണ്ണൂർ മുൻസിപ്പൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ പലസ്തീൻ ഉപ സ്ഥാനപതി ഡോ. വയേൽ അൽ ബത്തേർക്കി വിശിഷ്ടാതിഥിയായി പങ്കെടുക്കും.പലസ്തീൻ ജനതക്ക് നേരെ നടക്കുന്ന സയണിസ്റ്റ് ഭീകരതയും ചൈനയിലെ ഉയ്ഗൂർ മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന കമ്യൂണിസ്റ്റ് ഭീകരതയു അറക്കാനിലെ റോഹീങ്ക്യൻ വംശീയ ഉന്മൂലനവും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി മലിക് മുഅതസിം ഖാൻ, ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ധീഖ് മാസ്റ്റർ, സലീം മമ്പാട്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, ജില്ലാ പ്രസിഡന്‍റ് പി.ബി.എം. ഫർമീസ്, എസ് ഐ ഒ സംസ്ഥാന പ്രസിഡന്‍റ് സാലിഹ് കോട്ടപ്പള്ളി, ജില്ലാ പ്രസിഡന്‍റ് ഫാസിൽ അബ്ദു എന്നിവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് നോമ്പുതുറയും തറാവീഹ്, വിത്ർ നമസ്കാരവും നഗരിയിൽ നടക്കും. നമസ്കാരത്തിന് ഇമാം ഹാഫിസ് ഖാസിം നേതൃത്വം നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: