രാസവളത്തിന്റെ വില വർദ്ധനവ് പിൻവലിക്കണം : കിസാൻ സഭ

കണ്ണൂർ: രാസവളത്തിന്റെയും എല്ലുപൊടിയുടെയും വേപ്പിൻ പിണ്ണാക്കിന്റെയും വില വർദ്ധനവ് പിൻവലിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കാണ് വലിയ തോതിൽ വില വർദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ കർഷകദ്രോഹ നിലപാടുകളിൽ നിന്ന് പിറകോട്ട് പോവുന്നില്ല എന്നതാണ് ഇത് കാണിക്കുന്നത്. വളം സബ്സിഡി നിർത്തിയതിനാൽ കർഷകർക്ക് ഈ വില വർദ്ധനവ് വലിയ തിരിച്ചടി നേരിടേണ്ടിവരും.യോഗത്തിൽ കിസാൻ സഭ ജില്ലാ പ്രസിഡണ്ട് കെ.പി.കുഞ്ഞികൃഷ്ണൻ  അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ , ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ, കണ്ണാടിയൻ ഭാസ്കരൻ ,പായം ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: